സ്‌കൂൾ മുറ്റങ്ങളിൽ ആവേശം വിതച്ച് ‘ഹോനോഹോൻ’; ഏഷ്യൻ ഗെയിംസ് ഫൺ റൺ പ്രചരണത്തിന് തലസ്ഥാനത്ത് തുടക്കം

തിരുവനന്തപുരം: ജൂൺ 23-ന് നടക്കുന്ന ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ഫൺ റണ്ണിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന ഔദ്യോഗിക ഭാഗ്യചിഹ്നമായ ‘ഹോനോഹോൻ’ (Honohon) സ്‌കൂൾ പര്യടനത്തിന് തലസ്ഥാന നഗരിയിൽ ആവേശകരമായ തുടക്കം. ഇതിന്റെ ഭാഗമായി നഗരത്തിലെ സരസ്വതി വിദ്യാലയം, കോട്ടൺഹിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ വെച്ച് രണ്ട് മേഖലാ ജാഥകൾക്ക് തുടക്കം കുറിച്ചു.

സരസ്വതി വിദ്യാലയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തിരുവനന്തപുരം ജില്ലാ കലക്ടർ അനുകുമാരി ഐ.എ.എസ് പര്യടനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കോട്ടൺഹിൽ സ്കൂളിൽ നടന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ ഐ.പി.എസ് ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ഏഷ്യൻ ഗെയിംസ് ആവേശം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ ഭാഗ്യചിഹ്ന പര്യടനം തുടരും. കായിക പ്രേമികളും വിദ്യാർത്ഥികളും വലിയ ആവേശത്തോടെയാണ് ‘ഹോനോഹോൻ’ ജാഥയെ വരവേറ്റത്. അന്താരാഷ്ട്ര കായിക മാമാങ്കത്തിന്റെ ഭാഗമായുള്ള ഈ ഓട്ടത്തിന് മുന്നോടിയായി വലിയ ജനപങ്കാളിത്തം ഉറപ്പാക്കാൻ സ്കൂൾ പര്യടനത്തിലൂടെ സാധിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ

Leave a Reply

Your email address will not be published. Required fields are marked *