ഇന്‍ര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ഹംഗേറിയന്‍ ബ്രിട്ടീഷ് എഴുത്തുകാരന്‍ ഡേവിഡ് സലോയ്ക്ക്, 50000 പൗണ്ട് സമ്മാനം

ലണ്ടന്‍: ഇംഗ്ലീഷ് നോവലുകള്‍ക്കുള്ള ലോകത്തിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസിന് ഹംഗേറിയന്‍ ബ്രിട്ടീഷ് എഴുത്തുകാരന്‍ ഡേവിഡ് സലോയ് അര്‍ഹനായി. ഇദ്ദേഹത്തിന്റെ ഫ്‌ളഷ് എന്ന നോവലിനാണ് അംഗീകാരം. അമ്പതിനായിരം പൗണ്ടാണ് (ഏകദേശം 58 ലക്ഷം രൂപ) അവാര്‍ഡ് തുക. ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ഇന്ത്യക്കാരനായ കിരണ്‍ ദേശായി ഉള്‍പ്പെടെ ആറു പേരെ പിന്തള്ളിയാണ് സലോയ് സമ്മാനത്തിന് അര്‍ഹനായിരിക്കുന്നത്. ബ്രിട്ടനില്‍ ജനിച്ച ഡേവിഡ് സലോയ് ഇപ്പോള്‍ വിയന്നയിലാണ് താമസിക്കുന്നത്.

മിതമായ ഭാഷയില്‍ സൃഷ്ടിക്കപ്പെട്ട നോവല്‍ മനുഷ്യജീവിതത്തിന്റെ ഹൃദയസ്പര്‍ശിയായ ചിത്രമായി മാറുന്നതായി ജഡ്ജിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു. തന്റെ നിയന്ത്രണത്തിന് അപ്പുറമുള്ള സംഭവങ്ങളാല്‍ കൗമാരം മുതല്‍ വാര്‍ധക്യം വരെയുള്ള ജീവിതം അപ്പാടെ താറുമാറാകുന്നൊരു മനുഷ്യന്റെ ജീവിതമാണ് ഈ നോവലിന്റെ പ്രമേയം.

ബുക്കര്‍ പ്രൈസ് രണ്ടെണ്ണമാണുള്ളത്. ഇംഗ്ലണ്ട് അല്ലെങ്കില്‍ അയര്‍ലണ്ട് സ്വദേശിയായ എഴുത്തുകാരുടെ ഇംഗ്ലീഷ് ഭാഷയിലുള്ള നോവല്‍ അല്ലെങ്കില്‍ കഥാസമാഹാരം മാത്രമാണ് ഒന്നാമത്തെ വിഭാഗത്തില്‍ പരിഗണിക്കുന്നത്. എന്നാല്‍ അതിലേറെ ലോക പ്രശസ്തമായിരിക്കുന്നത് ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസാണ്. ഇത് ലോകത്തില്‍ എവിടെ എഴുതിയ നോവലായാലും ഇംഗ്ലീഷിലേക്ക് തര്‍ജമചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ അവാര്‍ഡിനു പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *