സ്വതന്ത്ര എംപി ഹെലൻ ഹെയ്ൻസിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്; പിന്നിൽ ബോധപൂർവ്വമായ ആക്രമണമെന്ന് സംശയം

മെൽബൺ: ഓസ്ട്രേലിയൻ ഫെഡറൽ പാർലമെന്റിലെ സ്വതന്ത്ര അംഗം ഹെലൻ ഹെയ്ൻസിന് (65) ഔദ്യോഗിക ഓഫീസിന് മുന്നിൽ വെച്ചുണ്ടായ കാറിടിച്ച് ഗുരുതര പരിക്ക്. റീജിയണൽ വിക്ടോറിയയിലെ വാങ്കരട്ടയിലെ മർഫി സ്ട്രീറ്റിലുള്ള ഹെയ്ൻസിന്റെ ഇലക്ടറേറ്റ് ഓഫീസിന് മുന്നിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30-ഓടെയാണ് സംഭവം. അതീവ ഗുരുതരാവസ്ഥയിലായ ഹെയ്ൻസിനെ ഉടൻ തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

ഓഫീസിന് മുന്നിൽ നിന്നിരുന്ന ഹെലൻ ഹെയ്ൻസിനെ വെള്ള ടൊയോട്ട ലാൻഡ് ക്രൂയിസർ വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവറെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ടാരാവിംഗി സ്വദേശിയായ 43-കാരനെ വിക്ടോറിയ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വാഹനത്തിൽ നിന്ന് ഒരു കത്തി കണ്ടെടുത്തതായും, സംഭവം ബോധപൂർവ്വമായ ആക്രമണമാണോയെന്ന കാര്യം വിക്ടോറിയ പോലീസും ജോയിന്റ് കൗണ്ടർ ടെററിസം ടാസ്ക് ഫോഴ്സും വിശദമായി അന്വേഷിക്കുകയാണെന്നും അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *