ടൗൺസ്‌വില്ലിൽ ആവേശം വിതറി ഇന്ത്യ ഫെസ്റ്റ് 2026; ഇരുപത്തിയയ്യായിരത്തിലധികം ആളുകൾ പങ്കെടുത്തു

ടൗൺസ്‌വിൽ: ക്വീൻസ്‌ലാന്റിലെ ടൗൺസ്‌വില്ലിൽ നടന്ന ‘ഇന്ത്യ ഫെസ്റ്റ് 2026’ ജനപങ്കാളിത്തം കൊണ്ടും വർണ്ണാഭമായ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. റിവർവേയിൽ (Riverway) സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ ഇരുപത്തിയയ്യായിരത്തിലധികം (25,000+) ആളുകളാണ് ഒത്തുചേർന്നത്.

ക്വീൻസ്‌ലാന്റ് പ്രീമിയർ ഡേവിഡ് ക്രിസാഫുള്ളിയും (David Crisafulli) ടൗൺസ്‌വിൽ മേയർ നിക്ക് ഡാമെറ്റോയും (Nick Dametto) ചേർന്ന് ഇന്ത്യ ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വൈവിധ്യമാർന്ന കലാപരിപാടികൾ, ശിൽപ്പശാലകൾ, വർണ്ണശബളമായ സാംസ്കാരിക കാഴ്ചകൾ എന്നിവയോടെ അരങ്ങേറിയ ഈ മേള ടൗൺസ്‌വില്ലിലെ ഇന്ത്യൻ സമൂഹത്തിന്റെയും പ്രാദേശിക ജനവിഭാഗങ്ങളുടെയും ഊഷ്മളമായ ഒത്തുചേരലിന് സാക്ഷ്യം വഹിച്ചു. നഗരത്തിന് വേറിട്ടൊരു ആഘോഷാനുഭവമാണ് ഇത്തവണത്തെ ഇന്ത്യ ഫെസ്റ്റ് സമ്മാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *