വാഷിങ്ടന്‍: ഇന്ത്യന്‍ എല്‍പിജി വിപണിയില്‍ ആദ്യ ചുവടുവച്ച് അമേരിക്ക, പശ്ചിമേഷ്യയില്‍ നിന്നല്ലാതെ പാചക വാതകം ഇറക്കുമതി ചെയ്ത് പുതിയ വാണിജ്യ ബന്ധങ്ങള്‍ക്ക് ഇന്ത്യ. അമേരിക്കയുമായി വീണ്ടും അടുക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പുതിയ ഊര്‍ജം പകര്‍ന്നുകൊണ്ട് ഇന്ധന ഇറക്കുമതിയില്‍ പുതിയ ചുവടുവയ്പ് നടത്തിയിരിക്കുകയാണ് ഇന്ത്യ.
അടുത്ത ഒരു വര്‍ഷം അമേരിക്കയില്‍ നിന്ന് 22 ലക്ഷം ടണ്‍ എല്‍പിജി ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പു വച്ചിരിക്കുന്നത്. അമേരിക്കയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ ഇറക്കുമതി ഗണ്യമായി കുറച്ച ഇന്ത്യ അമേരിക്കയ്ക്ക് ഇന്ത്യന്‍ എല്‍പിജി വിപണിയില്‍ ഇടം അനുവദിക്കുകയും ചെയ്തിരിക്കുന്നു.
ഇന്ത്യയുടെ വാര്‍ഷി എല്‍പിജി ഇറക്കുമതിയുടെ പത്തു ശതമാനമാണ് ഈ കരാറിലൂടെ അമേരിക്ക കരസ്ഥമാക്കിയിരിക്കുന്നത്. ഗള്‍ഫ് തീരമേഖലയിലൂടെ തന്നെയായിരിക്കും അമേരിക്കന്‍ എല്‍പിജി ഇന്ത്യയിലേക്കെത്തുക. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എല്‍പിജി ഉപഭോക്താവാണ് ഇന്ത്യ. ഇന്ത്യയില്‍ ഉപയോഗിക്കുന്ന എല്‍പിജിയുടെ പകുതിയിലധികം ഇറക്കുമതിയിലൂടെ എത്തുന്നതുമാണ്. ഇത്ര വലിയ വിപണിയാണ് കരാറിലൂടെ അമേരിക്കയ്ക്കു തുറന്നു കിട്ടുന്നത്.

