വിദേശ സഞ്ചാരികളുടെ ഒഴുക്ക്; ലഡാക്കിൽ റെക്കോർഡ് ടൂറിസം വളർച്ച, മുന്നിൽ ഇസ്രായേൽ

ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പ്രതിവർഷം ഇരട്ടി വർദ്ധനവ് രേഖപ്പെടുത്തിയതായി ലഡാക്ക് ഭരണകൂടത്തിന്റെ ഔദ്യോഗിക റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ വിദേശ സഞ്ചാരികളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 99.46 ശതമാനം ഉയർച്ചയോടെ 3,349-ൽ നിന്നും 6,680 ആയി മാറി. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികളാണ് ലഡാക്കിലേക്ക് ഏറ്റവും കൂടുതൽ എത്തുന്നത്. തായ്‌ലൻഡ്, യുഎസ്, വിയറ്റ്നാം, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ലഡാക്കിന്റെ വിദേശ വിപണിയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വിദേശിക ൾക്ക് പുറമേ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും വലിയ പുരോഗതിയുണ്ടായതോടെ ജൂൺ മാസത്തിൽ മാത്രം ആകെ 1,07,740 സഞ്ചാരികൾ ലഡാക്കിലെത്തി. ഇത് മുൻവർഷത്തെക്കാൾ 43.48 ശതമാനം കൂടുതലാണ്.

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഭരണ പരിഷ്കാ രങ്ങളും അടിസ്ഥാന സൗകര്യ വികസനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിൽ. വിനോദസഞ്ചാര മേഖലയിലെ ചട്ടങ്ങൾ ലളിതമാക്കിയതും, ഹോട്ടലുകൾക്കും ഗസ്റ്റ് ഹൗസുകൾക്കും ഇൻഡസ്ട്രി പദവി നൽകിയതും, ഹോം സ്റ്റേ സംവിധാനങ്ങൾ വ്യാപിപ്പിച്ചതും വലിയ മാറ്റങ്ങൾ ഉണ്ടാക്കി. റോഡുകൾ, വ്യോമയാന കണക്റ്റിവിറ്റി, ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ തുടർച്ചയായ നിക്ഷേപങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ ഊന്നലും വളർച്ചയ്ക്ക് കാരണമായി ഭരണകൂടം ചൂണ്ടിക്കാട്ടുന്നു. മെയ് മാസത്തിൽ നടന്ന ബുദ്ധ ഭഗവാന്റെ തിരുശേഷിപ്പ് പ്രദർശനവും ഒട്ടനവധി ആത്മീയ സഞ്ചാരികളെ ആകർഷിച്ചിരുന്നു. വേനൽക്കാല ത്തിന് പുറമേ വിന്റർ ടൂറിസം, വൈൽഡ് ലൈഫ് ടൂറിസം, ആസ്ട്രോ ടൂറിസം എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ടൂറിസം സംസ്കാരം വളർത്തിയെടുക്കാനാണ് ലഡാക്ക് ലക്ഷ്യമിടുന്നത്

Leave a Reply

Your email address will not be published. Required fields are marked *