ഫിഫ യോഗത്തിൽ ഇറാൻ പ്രതിനിധികൾ എത്തിയില്ല

ഫിഫ സംഘടിപ്പിച്ച പ്രത്യേക യോഗത്തിൽ ഇറാൻ പ്രതിനിധികൾ പങ്കെടുക്കാതിരുന്നതായി റിപ്പോർട്ട്. കാനഡയിലെ വാൻകോവർ നഗരത്തിൽ നടന്ന യോഗത്തിലാണ് ഈ സംഭവം ഉണ്ടായത്.

2026 ലോകകപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത യോഗത്തിൽ ഇറാന്റെ പങ്കാളിത്തം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രതിനിധികൾ പങ്കെടുക്കാതിരുന്നത്. വിസ പ്രശ്‌നങ്ങളാണ് ഇറാൻ പ്രതിനിധികൾ എത്താതിരിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അമേരിക്ക, കാനഡ, മെക്‌സിക്കോ രാജ്യങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഫിഫ വേൾഡ് കപ്പ് 2026 മത്സരവുമായി ബന്ധപ്പെട്ട് തുടർചർച്ചകൾ പുരോഗമിക്കുകയാണ്.ഇതിനിടെ, ഫിഫ കോൺഗ്രസിലും ഇറാൻ പ്രതിനിധികൾ പങ്കെടുക്കാൻ സാധ്യതയില്ലെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *