അമേരിക്കന്‍ ഐക്യനാടുകളിലെ താഴ്ന്ന വരുമാനക്കാര്‍ക്ക് ആശ്വാസമായി ഐആര്‍എസ് ;2,000 ഡോളറിന്റെ സാമ്പത്തിക സഹായം, പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി

അമേരിക്കന്‍ ഐക്യനാടുകളിലെ താഴ്ന്ന/ഇടത്തരം വരുമാനക്കാര്‍ക്കായി ഐആര്‍എസ് (IRS) പ്രഖ്യാപിച്ച 2,000 ഡോളറിന്റെ സാമ്പത്തിക ആശ്വാസ പദ്ധതിയുടെ (Direct Deposit) ഒന്നാം ഘട്ടം തിങ്കളാഴ്ച പൂര്‍ത്തിയായി

വിലക്കയറ്റവും ജീവിതച്ചെലവും വര്‍ദ്ധിച്ച സാഹചര്യത്തില്‍ അമേരിക്കന്‍ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഐആര്‍എസ് നടപ്പിലാക്കുന്ന ഒരു ഒറ്റത്തവണ (One-time) ധനസഹായമാണിത്. ഇത് നികുതി റീഫണ്ടോ വായ്പയോ അല്ല, മറിച്ച് നേരിട്ടുള്ള സാമ്പത്തിക സഹായമാണ്.

വാര്‍ഷിക വരുമാനം 75,000 ഡോളറില്‍ താഴെയുള്ള അവിവാഹിതര്‍,വാര്‍ഷിക വരുമാനം 1,50,000 ഡോളറില്‍ താഴെയുള്ള ദമ്പതികള്‍ എന്നിവര്‍ക്ക് ഇതിന് അര്‍ഹതയുണ്ട്.അതേ സമയം 2024-ലെയോ 2025-ലെയോ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരായിരിക്കണം.സാധുവായ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ (SSN) ഉണ്ടായിരിക്കണം.നാല് ഘട്ടങ്ങളിലായാണ് പണം വിതരണം ചെയ്യുന്നത്.ഈ 2,000 ഡോളര്‍ പദ്ധതിയെക്കുറിച്ച് ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ട്രംപിന്റെ ‘താരിഫ് ഡിവിഡന്റ്’ പദ്ധതിയുടെ ഭാഗമാണെന്നും അതല്ല നിലവിലുള്ള ടാക്‌സ് ക്രെഡിറ്റുകളുടെ മുന്‍കൂര്‍ വിതരണമാണെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *