ആത്മകഥയ്ക്കും ബയോപിക്കിനും ഒരുങ്ങി രജനീകാന്ത്?; സൂചന നൽകി സൗന്ദര്യ

ചെന്നൈ: നടൻ രജനീകാന്തിന്റെ ആത്മകഥയും അതിനെ ആസ്പദമാക്കിയുള്ള ബയോപിക്കും ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ബെംഗളൂരുവിൽ ബസ് കണ്ടക്ടറായിരുന്ന കാലം മുതൽ ഇന്ത്യൻ സിനിമയിലെ സൂപ്പർതാരമായി വളർന്ന ജീവിതയാത്ര ആത്മകഥയിൽ ഉൾപ്പെടുമെന്നാണ് വിവരം.

രജനീകാന്തിന്റെ മകൾ സൗന്ദര്യ രജനീകാന്താണ് ആത്മകഥയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി സ്ഥിരീകരിച്ചത്. ആത്മകഥയെ അടിസ്ഥാനമാക്കി സിനിമ ഒരുക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

അതേസമയം, നെൽസൺ ദിലീപ്‌കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ഉൾപ്പെടെ രജനീകാന്തിന്റെ പുതിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. ആത്മകഥയെയും സാധ്യതയുള്ള ബയോപിക്കിനെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *