ടെൽ അവീവ് : ഗാസയിലെ 37 എൻജിഒകളെ നിരോധിക്കുമെന്ന് ഇസ്രായേൽ. ജീവനക്കാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ആവശ്യപ്പെടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്ത 37 സഹായ സംഘടനകളെ ജനുവരി 1 മുതൽ ഗാസയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് നിരോധിക്കുമെന്നാണ് ഇസ്രായേൽ വ്യക്തമാക്കിയിരിക്കുന്നത്. വിവരങ്ങൾ സമർപ്പിക്കാനുള്ള എൻജിഒകളുടെ സമയപരിധി ബുധനാഴ്ച അർദ്ധരാത്രി അവസാനിക്കുന്നതോടെ നിരോധനം പ്രാബല്യത്തിൽ വരും.
തീവ്രവാദത്തിൽ ഏർപ്പെട്ടിരിക്കുന്നതായോ ഹമാസുമായി ബന്ധമുള്ളതായോ കണ്ടെത്തിയിരിക്കുന്ന ജീവനക്കാർ ഉൾപ്പെടുന്ന എൻജിഒകളെ ആണ് ഇസ്രായേൽ നിരോധിക്കുന്നത്. ഈ 37 എൻജിഒകളിൽ ഇന്റർനാഷണൽ മെഡിക്കൽ ചാരിറ്റിയായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (എംഎസ്‌എഫ്) ഉൾപ്പെടുന്നുണ്ട്…

