കയ്റോ: ഗാസയിൽ ഇസ്രേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ആറുവയസുകാരി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. സെൻട്രൽ ഗാസയിലെ ദെയർ അൽ-ബലായിലെ ഒരു പാർപ്പിടത്തെ ലക്ഷ്യമിട്ട ആക്രമണത്തിലാണ് ആറുവയസുകാരിയും മാതാപിതാക്കളും മരിച്ചത്. ആക്രമണം ഹമാസ് അംഗത്തെ ലക്ഷ്യമിട്ടായിരുന്നുവെന്നാണ് ഇസ്രേൽ സൈന്യത്തിന്റെ വിശദീകരണം.
അതേസമയം, ഗാസ സിറ്റിയിലെ ഷെയ്ഖ് റദ്‌വാൻ മേഖലയിൽ നടന്ന മറ്റൊരു ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഹമാസുമായുണ്ടായ വെടിനിർത്തൽ അവസാനിച്ചതിന് ശേഷം ഗാസയിൽ ഇസ്രേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,100 കടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

