ട്രംപിനെതിരായ ഭീഷണി ആരോപണം: ജെയിംസ് കോമിക്കെതിരെ കേസ്

വാഷിംഗ്ടൺ: അമേരിക്കൻ മുൻ എഫ് ബി ഐ ഡയറക്ടർ ജെയിംസ് കോമിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഭീഷണി ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്തു.2025-ൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റിനെ അടിസ്ഥാനമാക്കിയാണ് കേസ്.

കടൽത്തീരത്ത് ഷെല്ലുകൾ ഉപയോഗിച്ച് “86 47” എന്ന സംഖ്യാക്രമം രൂപപ്പെടുത്തിയ ചിത്രം കോമി പങ്കുവച്ചിരുന്നു. “86” എന്നത് ഒരാളെ “നീക്കുക” അല്ലെങ്കിൽ “ഒഴിവാക്കുക” എന്നർത്ഥം വരുന്ന സ്ലാങ് ആണെന്നും “47” ട്രംപ് 47-ാമത് പ്രസിഡന്റാണെന്നതുമായ ബന്ധിപ്പിച്ച് ഇത് ഭീഷണിയായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ് അന്വേഷണ ഏജൻസികളുടെ നിലപാട്.

ഇതിനെ തുടർന്ന് ട്രംപിനെതിരായ ജീവഭീഷണി ഉയർത്തിയതും അന്തർസംസ്ഥാന ആശയവിനിമയത്തിലൂടെ ഭീഷണി പ്രചരിപ്പിച്ചതുമെന്ന രണ്ട് കുറ്റങ്ങളിലാണ് കോമിക്കെതിരെ കേസ് എടുത്തത്.

എന്നാൽ താൻ ഭീഷണി ഉദ്ദേശിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും, പോസ്റ്റിന്റെ അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും കോമി പ്രതികരിച്ചു. വിവാദം ഉയർന്നതിന് പിന്നാലെ പോസ്റ്റ് നീക്കം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് കോമി കോടതിയിൽ ഹാജരായി, പിന്നീട് നിബന്ധനകളില്ലാതെ വിട്ടയക്കപ്പെട്ടു. തുടര്‍ നടപടികള്‍ കോടതിയില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *