ഓസ്ട്രേലിയയിൽ നിര്യാതനായ കരിമണ്ണൂർ സ്വദേശി ജോബിൻ ജോസിന്റെ സംസ്കാരം വെള്ളിയാഴ്ച

കരിമണ്ണൂർ: ഓസ്ട്രേലിയയിലെ ബൺബറിയിൽ നിര്യാതനായ കരിമണ്ണൂർ വടക്കേക്കര ജോബിൻ ജോസിന്റെ (42) മൃതസംസ്കാര ശുശ്രൂഷകൾ ജൂലൈ 31 വെള്ളിയാഴ്ച നടക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2.30-ന് കരിമണ്ണൂർ ഹൈസ്കൂൾ കവലയിലുള്ള തറവാട്ടു ഭവനത്തിൽ ആരംഭിച്ച്, തുടർന്ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സംസ്കരിക്കും. വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ തറവാട്ടു ഭവനത്തിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.

പരേതനായ കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്.എസ്.എസ് റിട്ടയേർഡ് അധ്യാപകൻ വി.ടി. ജോസഫ് വടക്കേക്കരയുടെയും, അതേ സ്കൂളിലെ റിട്ടയേർഡ് അധ്യാപിക സെലിൻ ജോർജിന്റെയും മകനാണ്. ഓസ്ട്രേലിയയിൽ രജിസ്റ്റേർഡ് നഴ്സായ വെളിയച്ചാൽ നെല്ലിക്കുന്നേൽ കുടുംബാംഗം റിയ ആന്റണിയാണ് ഭാര്യ. മക്കൾ: ജോസൺ, ജയിക്ക്, റിയോൺ.

സഹോദരങ്ങൾ: ജിബിൻ ജോസഫ് (എൽ.എഫ്.എൽ.പി.എസ് പള്ളിക്കാമുറി), സെബിൻ ജോസഫ് (വിശ്വജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്, വാഴക്കുളം).

Leave a Reply

Your email address will not be published. Required fields are marked *