സിഡ്‌നിയിൽ സിയയുടെയും ഐ.ഒ.സിയുടെയും സംയുക്ത ദീപാവലി–ക്രിസ്മസ് ആഘോഷം 27-ന്

സിഡ്‌നി: സൗത്ത് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് ഓസ്‌ട്രേലിയ (SIAA), ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ഓസ്‌ട്രേലിയ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സിഡ്‌നിയിൽ ദീപാവലി–ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 27-ന് വെള്ളിയാഴ്ച വൈകുന്നേരം ഏഴു മുതൽ രാത്രി 11 വരെ വെന്റ്‌വർത്ത്‌വില്ലിലെ റെഡ്ഗം ഫംഗ്ഷൻ സെന്ററിലാണ് (2 ഡെയർ സ്ട്രീറ്റ്) പരിപാടികൾ.

‘ഒരുമിച്ച് ആഘോഷിക്കാം’ എന്ന സന്ദേശവുമായി ഒരുക്കുന്ന സാംസ്കാരിക സായാഹ്നത്തിൽ ബഹുസാംസ്കാരിക കലാപ്രകടനങ്ങൾ, നൃത്തങ്ങൾ, ഫാഷൻ ഷോ, ക്രിസ്മസ് കരോൾ ഗാനങ്ങൾ, ഡി.ജെ സംഗീതവിരുന്ന് എന്നിവ അരങ്ങേറും. പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യ സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. വിവിധ ഭക്ഷണവിഭവങ്ങൾക്കായി ഫുഡ് സ്റ്റാളുകളും സജ്ജീകരിക്കും.

പ്രവേശനം സൗജന്യമാണ്. എന്നാൽ സീറ്റുകൾ 300 പേർക്കായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ‘ഇന്റഗ്രേറ്റഡ്’ ആണ് മുഖ്യ സ്പോൺസർ. ‘നാലാമൻ’ മീഡിയ പാർട്ണറാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: സ്മിത (0423 648 829), രമ്യ (0498 881 770)

Leave a Reply

Your email address will not be published. Required fields are marked *