കെയ്‌ൻസിന്റെ 150-ാം വാർഷികാഘോഷം; വർണ്ണാഭമായ കരിമരുന്ന് പ്രയോഗം സംഘടിപ്പിക്കുന്നു

കെയ്‌ൻസ്: ഓസ്‌ട്രേലിയൻ നഗരമായ കെയ്‌ൻസിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ (1876-2026) ഭാഗമായി ‘ഫയർവർക്സ് സ്പെക്റ്റാക്കുലർ’ (Fireworks Spectacular) എന്ന പേരിൽ വിപുലമായ കരിമരുന്ന് പ്രയോഗം സംഘടിപ്പിക്കുന്നു. കെയ്‌ൻസ് റീജിയണൽ കൗൺസിലിന്റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ ഒരുക്കുന്നത്.

കെയ്‌ൻസിൽ 100 വർഷത്തെ സേവനപാരമ്പര്യമുള്ള (1926-2026) അണ്ടർവുഡ് പാർട്ടി ഹയർ, എക്സ്പ്ലോസീവ് ആർട്ട് ഫയർവർക്സ് എന്നിവരുടെ സഹകരണത്തോടെയാണ് ആകാശവിസ്മയമൊരുക്കുന്ന കരിമരുന്ന് പ്രകടനം അരങ്ങേറുന്നത്. നഗരത്തിന്റെ ചരിത്രപരമായ നാഴികക്കല്ല് ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് നിരവധി ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *