തിരുവനന്തപുരം: യാത്രാക്കാർക്ക് കൂടുതൽ വേഗത്തിലും ലളിതമായും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി എ.ഐ (AI) പവേർഡ് വാട്‌സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം അവതരിപ്പിച്ച് കെ.എസ്.ആർ.ടി.സി. ഇനിമുതൽ 9447071021 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പിലൂടെ സന്ദേശമയച്ച് യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
ടിക്കറ്റ് ബുക്കിംഗിന് പുറമേ യാത്രാസംബന്ധമായ സഹായങ്ങൾക്കും പരാതികൾക്കും നിർദ്ദേശങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറായ 149 ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

