തൊടുപുഴ: കുടയത്തൂർ ലയൺസ് ക്ലബ്ബിന്റെ സർവീസ് പ്രൊജക്ട് ഉദ്ഘാടനം രോഗിയുടെ അമ്മയ്ക്ക് വീൽചെയർ കൈമാറി ഇടുക്കി എം.എൽ.എ റോയി കെ. പൗലോസ് നിർവഹിച്ചു. ലയൺസ് ക്ലബ്ബ് ലയൺസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ജീവകാരുണ്യ പദ്ധതിക്ക് തുടക്കമായത്.
നിലവിലെ പ്രസിഡന്റ് ജയരാജ് എം. നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലയൺ എൻജി. എം. ശിവാനന്ദൻ , കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ, ഡിസ്ട്രിക്റ്റ് പ്രൊജക്ട് കോർഡിനേറ്റർ ഷിൻസ് സെബാസ്റ്റ്യൻ, റീജിയൺ ചെയർപേഴ്സൺ ലയൺ അബു എബ്രഹാം, സോൺ ചെയർപേഴ്സൺ ലയൺ ഫ്രാൻസിസ് കെ.എ. എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ 2026-27 വർഷത്തെ പുതിയ ഭാരവാഹികളായ പ്രസിഡന്റ് ലയൺ ടി.വി. പ്രശാന്ത്, സെക്രട്ടറി ലയൺ സലീഷ് കുമാർ എം.ആർ., ട്രഷറർ ലയൺ കരുണാകര പിള്ള (ഹരി) തുടങ്ങിയവരും സംസാരിച്ചു.

