ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) സിഡ്നിക്ക് പുതിയ ഭാരവാഹികൾ; സിബി വർഗീസ് പ്രസിഡന്റ്, സജി അഞ്ചേരിൽ സെക്രട്ടറി

സിഡ്നി: വെസ്റ്റേൺ സിഡ്നിയിലെ പ്രമുഖ മലയാളി സംഘടനയായ ലിവർപൂൾ മലയാളി അസോസിയേഷന്റെ (LIMA) 2026 – 2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സിബി വർഗീസ് ആണ് പുതിയ പ്രസിഡന്റ്. സജി അഞ്ചേരിൽ സെക്രട്ടറിയായും ജിമ്മി സക്കറിയാസ് ട്രഷററായും ചുമതലയേൽക്കും.

ഷിബു കൃഷ്ണൻ (വൈസ് പ്രസിഡന്റ്), വി.ജെ ജേക്കബ് (ജോയിന്റ് സെക്രട്ടറി), സിറിൽ ജോൺ (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റ് പ്രധാന ഭാരവാഹികൾ.വിവിധ സബ് കമ്മിറ്റികളുടെ കോ-ഓർഡിനേറ്റർമാരായി റജീന ജോർജ് (കൾച്ചറൽ കോ-ഓർഡിനേറ്റർ), ജോസഫ് ജോസ് (യൂത്ത് കോ-ഓർഡിനേറ്റർ), സുനേഷ് പറമ്പിൽ (കാറ്ററിംഗ് കോ-ഓർഡിനേറ്റർ), ജോജി ജോർജ് (സ്പോർട്സ് കോ-ഓർഡിനേറ്റർ) എന്നിവരെയും പബ്ലിക് റിലേഷൻസ് ഓഫീസറായി (PRO) ബോബൻ തോമസിനെയും തിരഞ്ഞെടുത്തു. വരും വർഷങ്ങളിൽ സിഡ്നിയിലെ മലയാളി സമൂഹത്തിനിടയിൽ വിപുലമായ സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ പുതിയ കമ്മിറ്റി നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *