കൊച്ചി: കളക്ഷന്റെ സര്‍വകാല റെക്കോഡുകളും ഭേദിക്കുന്ന മുന്നേറ്റമാണ് ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസിന്റെ ഏഴാമത്തെ ചിത്രമായ ലോക ചാപ്റ്റര്‍ നമ്പര്‍ വണ്‍-ചന്ദ്ര നേടിക്കൊണ്ടിരിക്കുന്നത്. റിലീസിങ്ങ് കഴിഞ്ഞ് മൂന്നാഴ്ചയും രണ്ടു ദിവസവുമായപ്പോള്‍ ആഗോള കളക്ഷന്‍ എത്തി നില്‍ക്കുന്നത് 267 കോടി രൂപയില്‍. ഇതുവരെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ എമ്പുരാന്, തുടരും, ദൃശ്യം തുടങ്ങിയവയുടെയൊക്കെ കണക്കുകള്‍ ഇപ്പോള്‍ ചന്ദ്രയുടെ പിന്നിലായിരിക്കുകയാണ്. അതിലുപരി ഇതിനൊരു പ്രത്യേകതയുള്ളത് ടൈറ്റില്‍ റോളില്‍ ഒരു സ്ത്രീനാമം വരുന്ന ചിത്രമെന്നതാണ്. ഇങ്ങനെയൊരു ചിത്രം ഒരൊറ്റ തെക്കേ ഇന്ത്യന്‍ ഭാഷയിലും ഇത്ര വലിയ വിജയം കരസ്ഥമാക്കിയിട്ടില്ല.
അന്താരാഷ്ട്ര ഫാന്റസി ചിത്രങ്ങള്‍ക്കൊപ്പം കിടപിടിക്കുന്നതാണ് ഇതിന്റെ ചിത്രീകരണ നിലവാരം. കേരളത്തില്‍ പറഞ്ഞു പഴകിയ കള്ളിയങ്കാട്ട് നീലി എന്ന കഥാപാത്രത്തില്‍ നിന്നാണ് ഈ ചിത്രത്തിന്റെ ആദിസങ്കല്‍പം രൂപപ്പെട്ടിരിക്കുന്നത്. കല്യാണി പ്രിയദര്ശന്, നസ്ലിന് എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്തയ്ക്കകത്ത് കേരളത്തിനു പുറത്തുനിന്ന് അമ്പതു കോടിക്കപ്പുറം ഇതിന്റെ കളക്ഷന്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയില്‍ നിന്നു മൊത്തം വാരിയത് നൂറ്റമ്പതു കോടിക്കു മുകളിലാണ്.
കള്ളിയങ്കാട്ട് നീലിയെപ്പോലൊരു ഫാന്റസി കഥയില്‍ ടൈറ്റില്‍ റോളില്‍ വനിതകളുമായി ലോക സര്‍വകാല കളക്ഷനിലേക്ക്

