തീരദേശ പ്രതിരോധത്തിന് കരുത്തായി ‘മംഗ്രോൾ’; കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിച്ച അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തു

മുംബൈ: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സി.എസ്.എൽ) നിർമ്മിച്ച മൂന്നാമത്തെ ആന്റി-സബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) ‘മംഗ്രോൾ’ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. മുംബൈ നേവൽ ഡോക്ക്‌യാർഡിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് അത്യാധുനിക യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തത്.

കേന്ദ്ര സർക്കാരിന്റെ ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നീ പദ്ധതികൾക്ക് കരുത്തുപകർന്ന് 80 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങൾ ഉൾപ്പെടുത്തിയാണ് മംഗ്രോളിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. തീരദേശമേഖലയിലെ നിരീക്ഷണം, അന്തർവാഹിനി വേട്ട, മൈൻ വിന്യാസം തുടങ്ങിയ സുപ്രധാന ദൗത്യങ്ങൾ നിർവഹിക്കാൻ ശേഷിയുള്ള ഈ കപ്പൽ, പ്രതിരോധ മേഖലയിൽ രാജ്യം കൈവരിച്ച സ്വയംപര്യാപ്തതയുടെ മികച്ച ഉദാഹരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *