ആന്ധ്രയിലെ മാവോയിസ്റ്റ് കൊടുംഭീകരന്‍ മാദ്‌വി ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു, തലയ്ക്ക് അമ്പതു ലക്ഷം രൂപ വില

അമരാവതി: ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‌വി ഹിദ്മ കൊല്ലപ്പെട്ടു. ഇയാളുടെ തലയ്ക്ക് അമ്പതു ലക്ഷം രൂപ വിലയിട്ടിരുന്നതാണ്. സ്ഥലത്ത് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഹിദ്മയുടെ ഭാര്യ രാജെ എന്നു വിളിക്കുന്ന രാജാക്കയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആറു മൃതദേഹങ്ങളാണ് സംഭവ സ്ഥലത്തു നിന്നു നീക്കം ചെയ്തത്. എല്ലാവരും കടുത്ത മാവോവാദികളാണ്. ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്നു പേരുവിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

രാജ്യത്തെ നടുക്കിയ 26 മാവോവാദി ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഹിദ്മ. ഈ ആക്രമണങ്ങളെ തുടര്‍ന്നായിരുന്നു ഇയാളുടെ തലയ്ക്ക് അമ്പതു ലക്ഷം രൂപ വിലയിട്ടിരുന്നത്. 2010ല്‍ ദന്തെവാഡയില്‍ 76 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ആക്രമണവും 2013ല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനതല നേതാക്കന്‍മാര്‍ ഉള്‍പ്പെടെ 27 സിവിലിയന്‍മാരുടെ മരണത്തിനിടയാക്കിയ ജിറാംഘാട്ടിയിലെ ആക്രമണവും ആസൂത്രണം ചെയ്തു നടപ്പാക്കിയത് ഹിദ്മയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *