പാലക്കാട്: അന്തർസംസ്ഥാന സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ കടത്താൻ ശ്രമിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി തൃശ്ശൂർ സ്വദേശി പോലീസിന്റെ പിടിയിലായി. തൃശ്ശൂർ പുത്തൂർ സ്വദേശി റെനിൽ രാജനെയാണ് വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 548 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ലഹരി വിപണിയിൽ ഇതിന് ലക്ഷക്കണക്കിന് രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു.
ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വാളയാർ ടോൾ പ്ലാസയിൽ പോലീസ് നടത്തിയ കർശനമായ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിലായിരുന്നു ഇയാൾ യാത്ര ചെയ്തിരുന്നത്. പരിശോധനയിൽ ഇയാളുടെ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് മാരക ലഹരിമരുന്ന് കണ്ടെത്തിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും ഇതിന് പിന്നിലുള്ള ലഹരി ശൃംഖലയെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായും പാലക്കാട് പോലീസ് വ്യക്തമാക്കി

