തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ സർക്കാർ കണ്ണാശുപത്രിയിൽ മെഗാ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മേയർ വി.വി. രാജേഷ് നിർവഹിച്ചു. പൊതു ഇടങ്ങളും പരിസരവും ശുചിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ ഇത്തരം ശുചീകരണ ക്യാമ്പയിനുകൾ ഏറെ സഹായിക്കുമെന്ന് മേയർ അഭിപ്രായപ്പെട്ടു. ശുചീകരണ യജ്ഞത്തിൽ നഗരസഭാ ജീവനക്കാരും സന്നദ്ധപ്രവർത്തകരും പങ്കാളികളായി.
സർക്കാർ കണ്ണാശുപത്രിയിൽ മെഗാ ശുചീകരണ ക്യാമ്പയിൻ; മേയർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു

