പാലാ മരിയസദനത്തിൽ മാതൃദിനാഘോഷവും ഹങ്കർ റിലീഫ് പ്രൊജക്റ്റും സംഘടിപ്പിച്ചു; ഡോ. നിഷ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു

പാലാ: ലയൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 ബി, റീജിയൺ 14 വുമൺസ് ഫോറത്തിന്റെ സംയുക്ത ആഭിമുഖ്യത്തിൽ പാലാ മരിയസദനത്തിൽ വെച്ച് മാതൃദിനാഘോഷവും വിശക്കുന്നവർക്ക് ആഹാരം നൽകുന്ന ഹങ്കർ റിലീഫ് പ്രൊജക്റ്റും സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡോ. നിഷ ജോസ് കെ മാണി നിർവ്വഹിച്ചു.

ചടങ്ങിൽ ലയൺസ് 318 ബി ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മരിയസദനം പ്രൊജക്റ്റ് മാനേജർ സുജ ജേക്കബ് ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാതൃദിനാഘോഷങ്ങളുടെ ഭാഗമായി മുഖ്യാതിഥി ഡോ. നിഷ ജോസ് കെ മാണിയെയും മരിയസദനത്തിലെ അമ്മമാരെയും ചടങ്ങിൽ വെച്ച് പ്രത്യേകം ആദരിക്കുകയുണ്ടായി.

മരിയസദനത്തിലെ അമ്മമാരുടെയും അപ്പച്ചന്മാരുടെയും വലിയ സാന്നിധ്യത്തിലാണ് പരിപാടികൾ നടന്നത്. ആഘോഷങ്ങളോടൊപ്പം തന്നെ മാതൃദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിൽ ഉറപ്പാക്കേണ്ട ഭക്ഷ്യസുരക്ഷയുടെ ആവശ്യകതയെക്കുറിച്ചും ബോധവത്കരണ ക്ലാസും ഇതോടൊപ്പം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *