വിക്ടോറിയയിൽ ദീപാവലി ആശംസകളുമായി പ്രതിപക്ഷ നേതാവ് ജെസ് വിൽസൺ എം.പി; പ്രതീക്ഷയും പ്രകാശവും വീണ്ടെടുക്കാം എന്ന് ആഹ്വാനം

മെൽബൺ: ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വിക്ടോറിയൻ ജനതയ്ക്ക് ആശംസകൾ നേർന്ന് വിക്ടോറിയൻ പ്രതിപക്ഷ നേതാവ് ജെസ് വിൽസൺ എം.പി രംഗത്തെത്തി. പ്രകാശത്തിന്റെയും നന്മയുടെയും ഉത്സവമായ ദീപാവലി വേളയിൽ വിക്ടോറിയയിലേക്ക് പ്രതീക്ഷയും പ്രകാശവും തിരികെ എത്തിക്കണമെന്ന് അവർ ആഹ്വാനം ചെയ്തു.

“ഈ നവംബറിൽ വിക്ടോറിയയിലേക്ക് പ്രകാശവും പുതിയ പ്രതീക്ഷയും നമുക്ക് തിരികെ കൊണ്ടുവരാം” എന്ന് അവർ തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ‘ശുഭ ദീപാവലി’ ആശംസിച്ചുകൊണ്ടാണ് അവർ സന്ദേശം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *