എംഎസ്‌സി എൽസ 3 കപ്പൽദുരന്തം: ₹9,531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി കേന്ദ്രം

ന്യൂഡൽഹി: കേരള തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 (MSC Elsa 3) ചരക്കുകപ്പൽ ദുരന്തവുമായി ബന്ധപ്പെട്ട് കപ്പൽ ഉടമകളിൽ നിന്ന് ₹9,531 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്സഭയിൽ അറിയിച്ചു.

സമുദ്ര പരിസ്ഥിതി മലിനീകരണം, മലിനീകരണ നിയന്ത്രണത്തിനും പുനരുദ്ധാരണത്തിനുമായി സംസ്ഥാനം വഹിച്ച ചെലവുകൾ, മത്സ്യബന്ധന മേഖലയുൾപ്പെടെ ഉണ്ടായ സാമ്പത്തിക നഷ്ടം എന്നിവ കണക്കിലെടുത്താണ് നഷ്ടപരിഹാരത്തുക ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, കപ്പലുടമകളും അവരുടെ ഇൻഷുറൻസ് കമ്പനിയായ നോർത്ത് സ്റ്റാൻഡേർഡും (NorthStandard) ചേർന്ന് നഷ്ടപരിഹാര അവകാശവാദങ്ങൾ സ്വീകരിക്കുന്നതിനായി ക്ലെയിംസ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *