പാറ്റ സമരപ്പന്തലിൽ കൊലപാതകികളും പോക്സോ പ്രതികളും; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സമരപ്പന്തലിലും പരിസരത്തും തമ്പടിച്ചിരുന്നത് വൻ കുറ്റകൃത്യങ്ങളിൽ പ്രതികളായ ക്രിമിനലുകളുടെ വൻപടയെന്ന് ഡൽഹി പോലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ.

സമരസ്ഥലത്തുണ്ടായിരുന്ന 2,873 പേരുടെ പശ്ചാത്തലം പരിശോധിച്ചതിൽ 980-ലധികം പേർ കൊലപാതകം, ബലാത്സംഗം, തട്ടിയെടുക്കൽ, ആയുധക്കടത്ത് തുടങ്ങി ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് വ്യക്തമായി.

ജൂലൈ 20-ന് സിജെപി നടത്തിയ ‘ചലോ സൻസദ്’ മാർച്ചിനിടെയുണ്ടായ വൻ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് വൻതോതിലുള്ള പശ്ചാത്തല പരിശോധന (Verification Exercise) നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *