മുനമ്പം ഭൂമിയെ വഖഫ് അല്ലാതാക്കിയതിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി, കോടതി ഇടപെടല്‍ നിയമവിരുദ്ധമെന്ന്

ന്യൂഡല്‍ഹി: മുനമ്പത്തെ തര്‍ക്ക വിഷയമായി മാറിയ ഭൂമി വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരേ വഖഫ് സംരക്ഷണ സമിതി സുപ്രീം കോടതിയില്‍ അപ്പീല്‍ ഹര്‍ജി സമര്‍പ്പിച്ചു. മുനമ്പം ഭൂമി വിഷയം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കെ അതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് വഖഫ് സംരക്ഷണ സമിതി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് നേരത്തെ വിധിച്ചിരുന്നതാണ്.

ഇതിനെതിരേ നിരവധി ഹര്‍ജികളാണ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിലെത്തിയത്. അവ ഒന്നായി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് സിംഗിള്‍ ബഞ്ചിന്റെ വിധി അസ്ഥിരപ്പെടുത്തുകയും ഭൂമിയുടെ വഖഫ് പദവി റദ്ദാക്കുകയും ചെയ്തത്. 1950 ആധാര പ്രകാരം ഭൂമി ഫാറൂഖ് കോളജിനുള്ള ദാനമായിരുന്നെന്നു വ്യക്തമാക്കുന്നു. അതിനെ തിരിച്ചെടുക്കാനുള്ള വ്യവസ്ഥകളും കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അതിനാല്‍ ഭൂമി വഖഫായി കണക്കാക്കാനാവില്ലെന്നായിരുന്നു ഡിവിഷന്‍ ബഞ്ച് വിധിയില്‍ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *