നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-നേപ്പാൾ ബന്ധത്തിന്റെ സമഗ്ര മേഖലകൾ ഇരു നേതാക്കളും ചർച്ച ചെയ്തു. സന്ദർശനത്തിന്റെ ഭാഗമായി നിരവധി ഉഭയകക്ഷി കരാറുകളിൽ ഇരു നേതാക്കളും ഒപ്പുവെക്കും.

നേരത്തെ രാഷ്ട്രപതി ഭവനിൽ നൽകിയ ഔദ്യോഗിക സ്വീകരണത്തിനു ശേഷം രാജ്ഘട്ടിൽ എത്തിയ നേപ്പാൾ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *