കൊൽക്കത്ത: ദേശീയ പുരസ്കാര ജേതാവും പ്രമുഖ ബംഗാളി ചലച്ചിത്ര സംവിധായകനുമായ രാജാ സെൻ (71) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊൽക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
1996ൽ പുറത്തിറങ്ങിയ ‘ദാമു’ ആയിരുന്നു രാജാ സെന്നിന്റെ ആദ്യ ഫീച്ചർ ചിത്രം. ചിത്രത്തിന് മികച്ച ബാലചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ചലച്ചിത്രരംഗത്തെ പ്രവർത്തനങ്ങളിലൂടെ മൂന്ന് ദേശീയ പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.
‘അത്മീയ സ്വജൻ’ ഉൾപ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങളും ഡോക്യുമെന്ററികളും രാജാ സെൻ സംവിധാനം ചെയ്തിട്ടുണ്ട്. സാഹിത്യകൃതികളുടെ ചലച്ചിത്ര-ടെലിവിഷൻ ആവിഷ്കാരങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
രാജാ സെന്നിന്റെ നിര്യാണത്തോടെ ബംഗാളി ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സംവിധായകനെയാണ് നഷ്ടമായത്.

