കൻബറ: രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കായി ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ജീവൻ ബലി നൽകേണ്ടി വന്ന പോലീസ് ഉദ്യോഗസ്ഥരെ അനുസ്മരിച്ച് സെപ്റ്റംബർ 29-ന് ദേശീയ പോലീസ് അനുസ്മരണ ദിനം (നാഷണൽ പോലീസ് റിമെംബ്രൻസ് ഡേ) ആചരിച്ചു. സമൂഹത്തെ സേവിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ജീവിതം സമർപ്പിച്ച ഉദ്യോഗസ്ഥരുടെ അസാധാരണമായ ധൈര്യവും അർപ്പണബോധവും സേവന സന്നദ്ധതയും ചടങ്ങുകളിൽ അനുസ്മരിക്കപ്പെട്ടു.
സേവനപാതയിൽ ജീവൻ ത്യാഗം ചെയ്ത ഉദ്യോഗസ്ഥരുടെ ഓർമ്മകൾ കാത്തുസൂക്ഷിക്കുന്ന അവരുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവർക്ക് രാജ്യം പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ‘വിത്ത് ഹോണർ ദേ സെർവ്ഡ്’ എന്ന സന്ദേശമുയർത്തിയാണ് രാജ്യത്തുടനീളം അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്.

