കോട്ടയം: കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ 12 വർഷത്തെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി സംഘടിപ്പിക്കുന്ന ‘നവ ഭാരത സദസ്സ്’ വികസിത ഭാരത കൺവെൻഷൻ കോട്ടയത്ത് നടന്നു. പരിപാടിയുടെ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു.
രാജ്യത്തിന്റെ സമഗ്ര വികസനത്തിന് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളെക്കുറിച്ചും, അവ സാധാരണക്കാരിലേക്ക് എത്തിയ രീതിയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ഭരണത്തുടർച്ചയിലെ പ്രധാന നാഴികക്കല്ലുകൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയാണ് ഈ കൺവെൻഷനിലൂടെ ലക്ഷ്യമിടുന്നത്. ബിജെപിയുടെ മുതിർന്ന നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ വലിയൊരു നിര തന്നെ പരിപാടിയിൽ പങ്കെടുത്തു. കോട്ടയം ജില്ലയിലെ വികസന മുന്നേറ്റങ്ങളെയും കേന്ദ്ര സഹായങ്ങളെയും കുറിച്ചുള്ള ചർച്ചകളും കൺവെൻഷനിൽ നടന്നു.

