ഓണാഘോഷങ്ങൾക്ക് ആവേശം പകരാൻ നസ്ലിൻ ഓസ്‌ട്രേലിയയിൽ എത്തി; സിഡ്‌നിയിലും മെൽബണിലും വൻ ആഘോഷങ്ങൾ

സിഡ്നി: യുവതാരം നസ്ലിൻ ഗഫൂർ ഓസ്‌ട്രേലിയയിൽ എത്തിയതോടെ പ്രവാസി മലയാളികളുടെ ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് ആവേശം ഇരട്ടിയായി. മെൽബണിലും സിഡ്നിയിലുമായി സംഘടിപ്പിക്കുന്ന വമ്പൻ ഓണാഘോഷ പരിപാടികളിലാണ് നസ്ലിൻ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

സിഡ്‌നിയിലെ ഏറ്റവും വലിയ യൂത്ത് ഓണം ഫെസ്റ്റിവലായ ‘ആർപ്പോ ഇർറോ 2026’ (ARPO IRRO 2026) ആഗസ്റ്റ് 29 ശനിയാഴ്ച മെഡോബാങ്കിലെ മാർസ്ഡൻ ഹൈസ്കൂളിൽ (Marsden High School, Meadowbank) വെച്ച് നടക്കും. സദ്യയും ഇവന്റ് എൻട്രിയും ഉൾപ്പെടെ 1500-ലധികം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞു കഴിഞ്ഞു. പരിപാടിയുടെ ഭാഗമായുള്ള ഓണസദ്യ പൂർണ്ണമായും സോൾഡ് ഔട്ടായി. ഔട്ട്‌ഡോർ ഓണസദ്യ, ആവേശകരമായ ഗെയിമുകൾ, മാവേലി, ചെണ്ടമേളം, നസ്ലിനുമായുള്ള പ്രത്യേക ചോദ്യോത്തര വേള (Q&A Session), ലൈവ് പെർഫോമൻസുകൾ, ഡിജെ പാർട്ടി എന്നിവയാണ് സിഡ്നിയിലെ പ്രധാന ആകർഷണങ്ങൾ.

തുടർന്ന് ആഗസ്റ്റ് 30 ഞായറാഴ്ച മെൽബണിലെ സ്പ്രിംഗ്‌വേൽ ടൗൺ ഹാളിൽ (Springvale Town Hall) നടക്കുന്ന ‘എം.എം.എഫ് ഓണം 2026’ (MMF ONAM 2026) ആഘോഷത്തിലും നസ്ലിൻ പങ്കെടുക്കും. സംഗീതവും കലയും വിനോദവും കോർത്തിണക്കി ഒരുക്കുന്ന ഈ ആഘോഷ പരിപാടികൾക്കായി സിഡ്നിയിലെയും മെൽബണിലെയും മലയാളി സമൂഹം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *