ന്യൂസിലൻഡിൽ ഒരു മണിക്കൂറിനിടെ ഇരട്ട ഭൂചലനം; മിൽഫോർഡ് സൗണ്ടിലും സമീപ നഗരങ്ങളിലും ശക്തമായ പ്രകമ്പനം

വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ മിൽഫോർഡ് സൗണ്ടിൽ ഒരു മണിക്കൂറിന്റെ ഇടവേളയിൽ രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായി. വൈകുന്നേരം 6.13-ന് അനുഭവപ്പെട്ട 5.5 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് പിന്നാലെ, 6.57-ഓടെ 5.6 തീവ്രതയുള്ള രണ്ടാമത്തെ പ്രകമ്പനവും ഉണ്ടാവുകയായിരുന്നു. രണ്ട് ഭൂചലനങ്ങളുടെയും പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ അഞ്ച് കിലോമീറ്റർ ആഴത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി.

ക്വീൻസ്ടൗൺ, ആരോടൗൺ, അലക്സാണ്ട്ര, ഡുനെഡിൻ ഉൾപ്പെടെയുള്ള ദക്ഷിണ മേഖലകളിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കനത്ത കുലുക്കമാണ് അനുഭവപ്പെട്ടത്. വൻ ശബ്ദത്തോടെയുണ്ടായ ശക്തമായ കുലുക്കത്തിൽ വീടുകളുടെ ജനലുകളും ഗൃഹോപകരണങ്ങളും പ്രകമ്പനം കൊള്ളുകയും ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള മുൻകരുതലുകളും നഷ്ടങ്ങളുടെ കണക്കുകളും പ്രദേശത്ത് അധികൃതർ വിശദമായി വിലയിരുത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *