ബ്രസീൽ ആരാധകർക്ക് ആവേശം; ലോകകപ്പ് പ്രാഥമിക പട്ടികയിൽ നെയ്മറും തിയാഗോ സിൽവയും ഇടംപിടിച്ചു

റിയോ ഡി ജനീറോ: 2026 ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ സജീവമാക്കി ബ്രസീൽ. പരിശീലകൻ കാർലോ ആഞ്ചലോട്ടി ഫിഫയ്ക്ക് സമർപ്പിച്ച 55 അംഗ പ്രാഥമിക പട്ടികയിൽ സൂപ്പർ താരം നെയ്മർ ജൂനിയർക്കൊപ്പം ഡിഫൻഡർ തിയാഗോ സിൽവയും ഇടംപിടിച്ചു. മുതിർന്ന താരങ്ങളുടെ സാന്നിധ്യം ടീമിന് കരുത്താകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കരിയറിലെ അവസാന ലോകകപ്പിനൊരുങ്ങുന്ന നെയ്മറും പ്രതിരോധ നിരയിലെ വിശ്വസ്തനായ സിൽവയും പട്ടികയിൽ തിരിച്ചെത്തിയത് ബ്രസീൽ ക്യാമ്പിൽ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. മെയ് 18-ന് റിയോ ഡി ജനീറോയിലെ സി.ബി.എഫ് (CBF) ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ആഞ്ചലോട്ടി ലോകകപ്പിനുള്ള അന്തിമ 26 അംഗ ടീമിനെ പ്രഖ്യാപിക്കും.

നിലവിൽ പുറത്തുവന്ന പ്രാഥമിക പട്ടികയിൽ നിന്ന് ആരൊക്കെ അവസാന ടീമിൽ ഇടംപിടിക്കുമെന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. കൃത്യം ഏഴ് ദിവസത്തിന് ശേഷം പുറത്തുവരുന്ന അന്തിമ പട്ടികയിൽ നെയ്മറും സിൽവയും സ്ഥാനം നിലനിർത്തുമോ എന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്. ടീം പ്രഖ്യാപനത്തിന് പിന്നാലെ ബ്രസീൽ ടീമിന്റെ ലോകകപ്പ് പരിശീലന ക്യാമ്പുകൾക്ക് തുടക്കമാകും

Leave a Reply

Your email address will not be published. Required fields are marked *