ജോസ്മെൽബൺ: നൈക്കി മെൽബൺ മാരത്തൺ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച ഹാഫ് മാരത്തൺ വിജയകരമായി പൂർത്തിയാക്കി അപർണ്ണ കൈതോളിൽ ജോസ്. 21.1 കിലോമീറ്റർ ദൈർഘ്യമുള്ള മാരത്തൺ 3 മണിക്കൂർ 03 മിനിറ്റ് 30 സെക്കൻഡ് കൊണ്ടാണ് അപർണ്ണ ഓടിയെത്തിയത്. 2026 ഒക്ടോബർ 11-ന് നടന്ന മത്സരത്തിൽ വിജയകരമായി ഫിനിഷ് ചെയ്ത അപർണ്ണയ്ക്ക് ഇവന്റ് ഡയറക്ടർ മാർക്കസ് ഗെയ്ൽ ഒപ്പുവെച്ച ഫിനിഷർ സർട്ടിഫിക്കറ്റ് ലഭിച്ചു.
നൈക്കി മെൽബൺ ഹാഫ് മാരത്തൺ വിജയകരമായി പൂർത്തിയാക്കി അപർണ്ണ കൈതോളിൽ

