സിഡ്നി: ന്യൂ സൗത്ത് വെയില്‍സിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഭീഷണിക്കത്തുകള്‍ പതിപ്പിച്ചതിന് ഇന്ത്യക്കാരനെന്നു സംശയിക്കപ്പെടുന്നായളെ ന്യൂസൗത്ത വെയില്‍സ് പോലീസ് അന്വേഷിക്കുന്നു. സിഡ്നിയിലെ രണ്ടു ഹോട്ടലുകളിലാണ് ഇയാള്‍ ഭീഷണക്കത്തുകള് പതിപ്പിച്ചു പോയത്. മാര്ട്ടിന് പ്ലേസിലും ഹിക്കിന്സണ് റോഡിലും പ്രവര്‍ത്തിക്കുന്നവയാണ് ഈ സ്ഥാപനങ്ങള്‍. ഭീഷണിക്കത്തുകള്‍ ഉള്ളില്‍ വച്ച ശേഷം എന്‍വലപ്പുകള്‍ സ്ഥാപനത്തിന്റെ ഭിത്തിയില്‍ പതിക്കുകയാണ് ഇയാള്‍ ചെയ്തത്. പോലീസ് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്തുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇയാളുടെ ചിത്രം പോലീസ് പുറത്തു വിട്ടിട്ടുണ്ട്. മുഖസാദൃശ്യം കൊണ്ട് ഇയാള്‍ ഏഷ്യക്കാരന് അല്ലെങ്കില്‍ ഇന്ത്യക്കാരന് ആണെന്നു പോലിസ് കരുതുന്നു. ഇരുപതു വയസിനു മേല്‍ പ്രായം മതിക്കും. ക്യാമറയില്‍ പതിയുന്ന സമയത്ത് മുഴുക്കൈ ചെക്ക് ഷര്‍ട്ടും കറുത്ത പാന്റ്സുമാണ് വേഷം. ജോഗിങ് ഷൂസ് ധരിച്ചിട്ടുണ്ട്. തോളില്‍ സഞ്ചിയുമുണ്ട്. ഇത്രയുമാണ് പോലീസിന്റെ പക്കലുള്ള വിവരങ്ങള്‍. വിവരം കിട്ടുന്നവര്‍ പോലിസില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീഷണിക്കത്തു പതിപ്പിക്കല്‍ ഇന്ത്യക്കാരനെന്നു സംശയിക്കുന്നയാളെ തിരയുന്നു

