ദുബായ് തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; ഒരാൾ മരിച്ചു, ഒരാളെ കാണാതായി

ദുബായ്: ദുബായ് തീരത്ത് നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടു. മറ്റൊരു ജീവനക്കാരനെ കാണാതായതായി കപ്പലിന്റെ ചാർട്ടറർ പെനിൻസുല അറിയിച്ചു. ജിബ്രാൾട്ടർ പതാകയുള്ള ‘ഹെർക്കുലീസ് സ്റ്റാർ’ എന്ന എണ്ണ ഉൽപന്ന ടാങ്കറാണ് ആക്രമിക്കപ്പെട്ടത്.

ദുബായ് റാഷിദ് തുറമുഖത്തുനിന്ന് ഏകദേശം 24 നോട്ടിക്കൽ മൈൽ അകലെയായിരുന്നു കപ്പൽ. സംഭവത്തിൽ മറ്റ് ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും കാണാതായ ജീവനക്കാരനായി പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണെന്നും കമ്പനി അറിയിച്ചു.

കപ്പലിന് നേരെ അജ്ഞാത പ്രൊജക്ടൈൽ ഉപയോഗിച്ചുള്ള ആക്രമണമുണ്ടായെന്നാണ് പ്രാഥമിക വിവരം. കപ്പലിന് കേടുപാടുകൾ സംഭവിക്കുകയും വെള്ളം കയറുകയും ചെയ്തതായി ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) നേരത്തെ അറിയിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *