എരമല്ലൂർ: കോന്നനാട് വിശ്വഗാഥ കലാ സാംസ്കാരിക വേദിയുടെ ഓണാഘോഷ പരിപാടികൾ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. രാവിലെ പ്രസിഡന്റ് കിരൺ ബാബു പതാക ഉയർത്തിയതോടെ ആരംഭിച്ച ആഘോഷങ്ങളിൽ വിവിധ കലാ കായിക മത്സരങ്ങൾ അരങ്ങേറി.
വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഷാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്രീജിത്ത് എ.എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തങ്കമണി സോമൻ, ഗ്രാമപഞ്ചായത്ത് അംഗം ഓമന മുരളീധരൻ, എഴുപുന്ന പട്ടികജാതി സർവീസ് സഹകരണ സംഘം മുൻ പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ, കിരൺ ബാബു എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ സിനിമ, നാടക രംഗങ്ങളിലെ പ്രവർത്തനങ്ങളെ മുൻനിർത്തി മധു അരയനാടിനെയും, എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഗൗതം സതീഷിനെയും ആദരിച്ചു.

