ഉമ്മൻ ചാണ്ടി മെമ്മോറിയൽ സെവൻസ് സോക്കർ ടൂർണമെന്റ് 2026; സെപ്റ്റംബർ 12-ന് വിക്ടോറിയയിൽ പോരാട്ടക്കളം ഒരുങ്ങുന്നു

മെൽബൺ: ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്കായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ഓസ്‌ട്രേലിയ കേരള ചാപ്റ്റർ (വിക്ടോറിയ) സംഘടിപ്പിക്കുന്ന രണ്ടാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 12 വെള്ളിയാഴ്ച രാവിലെ 8:30 മുതൽ കീസ്‌ബറോയിലെ ടാറ്റേഴ്സൺ പാർക്കിൽ (Tatterson Park, Synthetic Pitch, Keysborough) നടക്കും.

കായിക സ്നേഹികളുടെ ആവേശമുണർത്താൻ വിക്ടോറിയയിൽ ഒരുങ്ങുന്ന ഈ മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഫീസ് $350 ആണ്. വിജയികൾക്കായി ആകർഷകമായ സമ്മാനത്തുകയാണ് സംഘാടകർ ഏർപ്പെടുത്തിയിരിക്കുന്നത്. ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് $2500-ഉം രണ്ടാം സ്ഥാനം നേടുന്ന ടീമിന് $1000-ഉം സമ്മാനമായി ലഭിക്കും.

“കളിയാത്മാവോടെ പൊരുതുക, അഭിമാനത്തോടെ വിജയിക്കുക – ഉമ്മൻ ചാണ്ടി മെമ്മോറിയൽ സെവൻസ് ട്രോഫി സ്വന്തമാക്കുക” എന്നതാണ് ടൂർണമെന്റിന്റെ ആപ്തവാക്യം. തലമുറകൾക്ക് പ്രചോദനമായ പ്രിയ നേതാവിനുള്ള സ്മരണാഞ്ജലിയായി ഫുട്ബോൾ ആവേശങ്ങളെ ഒന്നിപ്പിച്ചു കൊണ്ട് നടക്കുന്ന ഈ മേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും ടീം രജിസ്ട്രേഷനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:

  • ഇന്നെസെന്റ് (Innocent): 0412 024 706
  • ഷിനോയ് (Shinoy): 0424 352 255

Leave a Reply

Your email address will not be published. Required fields are marked *