ഓപ്പറേഷൻ ട്രൈഡന്റ്: രാജ്യവ്യാപക പരിശോധനയിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖല തകർത്തു; 18 പേർ പിടിയിൽ

ന്യൂഡൽഹി: ‘ഓപ്പറേഷൻ ട്രൈഡന്റ്’ എന്ന പേരിൽ രാജ്യത്തെ 38 ഇടങ്ങളിൽ നടത്തിയ വിപുലമായ പരിശോധനകളിലൂടെ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖല തകർത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ഇന്ത്യ, മ്യാൻമർ, ബംഗ്ലാദേശ് അതിർത്തികൾ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് നടത്തിയിരുന്ന സംഘമാണ് പിടിയിലായത്.

പരിശോധനകളിൽ 18 പേരെ അറസ്റ്റ് ചെയ്തതായും 100 കോടി രൂപയുടെ ഹവാല ഇടപാടുകൾ കണ്ടെത്തിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. 2029 ഡിസംബർ 31-നകം രാജ്യത്തെ മുഴുവൻ മയക്കുമരുന്ന് ശൃംഖലകളെയും ഉന്മൂലനം ചെയ്യുകയെന്ന സർക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഈ നടപടിയെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *