വാഷിങ്ടന്‍: ഓപ്പറേഷന്‍ സിന്ദൂര്‍ നടപടിക്കിടെ ഇന്ത്യ ഉപയോഗിച്ച റഫാല്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് പാക്കിസ്ഥാന്‍ പ്രചരിപ്പിച്ചത് തെറ്റെന്ന് യുഎസ് റിപ്പോര്‍ട്ട്. എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങളും പോസ്റ്റുകളും വഴി തെറ്റായ ഈ വിവരം പ്രചരിപ്പിച്ചതിനു പിന്നില്‍ ചൈനയായിരുന്നെന്ന് യുഎസ് കോണ്‍ഗ്രസിന്റെ ഉപദേശക സമിതിയുടെ ഉത്തരവില്‍ പറയുന്നു.
ഫ്രാന്‍സ് നിര്‍മിച്ച് വിപണനം ചെയ്യുന്ന റഫാല്‍ യുദ്ധവിമാനത്തിന്റെ വിപണന സാധ്യതകളെ തകര്‍ക്കുകയായിരുന്നു ഈ നീക്കത്തിനു പിന്നിലെ ലക്ഷ്യമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അതോടൊപ്പം ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും വിമാനക്കച്ചവടത്തെ സംശയത്തിന്റെ നിഴലിലാക്കുന്നതും ഇതിന്റെ പിന്നിലെ ലക്ഷ്യമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ തകരുന്ന വിപണിയിലെ അനുകൂല സാഹചര്യം ഉപയോഗിച്ച് തങ്ങളുടെ തന്നെ ജെ 35 യുദ്ധ വിമാനത്തിന് മാര്‍ക്കറ്റ് പിടിക്കുന്നതും ചൈനയുടെ ഗൂഢലക്ഷ്യമായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

