നാഗോയ: ജപ്പാനിലെ ഐച്ചി–നാഗോയയിൽ നടക്കുന്ന 2026 പാരാ ഏഷ്യൻ ഗെയിംസിന്റെ ആദ്യദിനം നാല് സ്വർണമടക്കം 11 മെഡലുകൾ നേടി ഇന്ത്യ. അഞ്ച് വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ മെഡൽപ്പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ.
വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ എസ്‌എച്ച്1 വിഭാഗത്തിൽ മോണ അഗർവാൾ സ്വർണവും അവനി ലേഖറ വെള്ളിയും നേടി. പുരുഷന്മാരുടെ ടി47 ലോങ് ജംപിൽ 7.11 മീറ്റർ ചാടി നിഷാദ് കുമാർ സ്വർണം സ്വന്തമാക്കി. വനിതകളുടെ 1500 മീറ്റർ ടി12/ടി13 വിഭാഗത്തിൽ സൗമ്യയും പുരുഷന്മാരുടെ എഫ്46 ജാവലിൻ ത്രോയിൽ റിങ്കുവും ഇന്ത്യയ്ക്കായി സ്വർണം നേടി.
ജാവലിൻ ത്രോയിൽ അജീത് സിങ്ങും 1500 മീറ്ററിൽ രാധ വെങ്കിടേഷും വെള്ളി നേടി. വനിതകളുടെ ജെ2 വിഭാഗം 52 കിലോ ജൂഡോയിൽ കോകിലയും പുരുഷന്മാരുടെ 100 മീറ്റർ ഫ്രീസ്റ്റൈൽ എസ്13 നീന്തലിൽ രവി കാർത്തിക് ബുഡിഗിനയും വെള്ളി സ്വന്തമാക്കി. പുരുഷന്മാരുടെ ജെ1 വിഭാഗം 70 കിലോ ജൂഡോയിൽ കപിൽ പർമാറും വനിതകളുടെ 1500 മീറ്റർ ടി11 വിഭാഗത്തിൽ രാവന്നി വലസനൈനിയും വെങ്കലം നേടി.
ചൈന, ജപ്പാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവയാണ് മെഡൽപ്പട്ടികയിൽ ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങൾ.

