കന്റോൺമെന്റ് ഹൗസ് ഒഴിയാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പിണറായി വിജയൻ

കന്റോൺമെന്റ് ഹൗസ് ഒഴിയാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ഒരു മാസത്തോളമായിട്ടും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഒഴിഞ്ഞുനൽകാത്തതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അതൃപ്തി പ്രകടിപ്പിച്ചു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് താൻ കഴിയുന്നത്ര വേഗത്തിൽ ഒഴിഞ്ഞുനൽകിയിരുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. എന്നാൽ നിലവിലെ മുഖ്യമന്ത്രി ഇതുവരെ ക്ലിഫ് ഹൗസിലേക്ക് മാറിയിട്ടില്ലെന്നും കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞുകിട്ടാത്തത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *