തീർഥാടനകാലത്ത് കുമളി മേഖലയിൽ പ്ലാസ്റ്റിക് നിരോധിച്ചു; ഉത്തരവ് നവംബർ 15 മുതൽ പ്രാബല്യത്തിൽ

കുമളി: ശബരിമല മണ്ഡല–മകരവിളക്ക് തീർഥാടനകാലത്ത് കുമളി മേഖലയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെയും പ്ലാസ്റ്റിക് കുപ്പികളുടെയും (PET) വിൽപ്പനയും സംഭരണവും നിരോധിച്ചു. 2026 നവംബർ 15 മുതൽ 2027 ജനുവരി 15 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വനമേഖലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ നടപടിയെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.

കുമളി മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ, താൽക്കാലിക കടകൾ, വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിരോധനം കർശനമായി നടപ്പാക്കും. തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ്, പോലീസ് വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ ഏകോപനത്തിലൂടെ ഉത്തരവ് ഫലപ്രദമായി നടപ്പാക്കാനും ജില്ലാ കളക്ടർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *