പരുന്തുംപാറയിൽ ആത്മഹത്യാമുനമ്പിൽ നിന്ന പെൺകുട്ടിക്ക് രക്ഷകരായി പീരുമേട് പൊലീസ്

പീരുമേട്: പരുന്തുംപാറയിലെ ടാഗോർ പാറയ്ക്ക് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ പെൺകുട്ടിയെ സമയോചിതമായി ഇടപെട്ട് ജീവിതത്തിലേക്ക് തിരികെ എത്തിച്ച് പീരുമേട് പൊലീസ്. വണ്ടിപ്പെരിയാർ സ്വദേശിനിയായ പെൺകുട്ടിയാണ് അപകടകരമായ രീതിയിൽ പാറയുടെ മുകളിൽ കയറി ജീവനൊടുക്കാൻ തുനിഞ്ഞത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പെൺകുട്ടിയെ അനുനയിപ്പിച്ച് സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.

പീരുമേട് പൊലീസ് സബ് ഇൻസ്പെക്ടർ അമൽ വർഗീസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നസീമ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോഷി സി.റ്റി, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീനാഥ് എം.എസ്, പ്രമോദ് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കി യുവതിയുടെ ജീവൻ രക്ഷിക്കാൻ തുണയായത്. തുടർന്ന് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കുകയും ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *