തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം; സമ്മേളനത്തിൽ മുഖ്യമന്ത്രി വിജയ്‌യുടെ നിലപാടിൽ ശ്രദ്ധ

ചെന്നൈ: തമിഴ്നാട് നിയമസഭയുടെ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. പുതിയ സർക്കാരിന്റെ ഭരണനയങ്ങളും മുൻഗണനകളും വ്യക്തമാക്കുന്ന ആദ്യ നയപ്രഖ്യാപനമായതിനാൽ രാഷ്ട്രീയമായി ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ഇന്നത്തെ സമ്മേളനം.

മുഖ്യമന്ത്രി വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലും മന്ത്രിസഭാ വികസന ചടങ്ങിലും ദേശീയഗാനത്തിന്റെയും തമിഴ്നാട് സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്തി’ന്റെയും ആലാപനക്രമം സംബന്ധിച്ച് വിവാദം ഉയർന്നിരുന്നു. ഇതേ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ സംസ്ഥാനഗാനം ആദ്യം ആലപിക്കുമോയെന്ന കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നു.

മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് ദേശീയഗാനം സമ്മേളനത്തിന്റെ തുടക്കത്തിൽ ആലപിക്കാത്തതിനെ തുടർന്ന് ഗവർണർ ആർ.എൻ. രവി നയപ്രഖ്യാപന സമ്മേളനം ബഹിഷ്കരിച്ച സംഭവവും ചർച്ചയായിരുന്നു. കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടൽ ഒഴിവാക്കുമെന്ന സൂചനകൾ ഇതുവരെ നൽകിയിട്ടുള്ള മുഖ്യമന്ത്രി വിജയ് ഇന്ന് സ്വീകരിക്കുന്ന നിലപാടും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *