പ്രധാനമന്ത്രി വാരാണസിയിൽ; വ്യോമസേനയുടെ ‘വിങ്സ് ഓവർ ഗംഗാ’ വ്യോമാഭ്യാസത്തിൽ മുഖ്യാതിഥിയാകും

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലെത്തി. സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ പുതിയ വസ്ത്രനിർമ്മാണശാലയുടെ ഉദ്ഘാടനം നിർവഹിച്ച അദ്ദേഹം അവിടുത്തെ ജീവനക്കാരുമായി സംവദിച്ചു. തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ 94-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘വിങ്സ് ഓവർ ഗംഗാ’ വ്യോമാഭ്യാസ പ്രകടനത്തിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും.

വാരാണസിയിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം വൈകിട്ട് പ്രധാനമന്ത്രി ഒഡിഷയിലെത്തും. ഒഡിഷയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) പുതിയ ഡാറ്റാ സെന്ററിന്റെയും സൈബർ സെക്യൂരിറ്റി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *