നാം ഒന്നാണ്, വൈവിധ്യങ്ങളാണ് നമ്മുടെ കരുത്ത്’; ഏക സംസ്കാരവാദത്തെ തള്ളി പ്രമുഖ വനിതാ സെനറ്റർ

കാൻബറ: രാജ്യം ‘ഏക സംസ്കാരം’ പിന്തുടരണമെന്ന വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസന്റെ പ്രസ്താവനയെ ശക്തമായി എതിർത്ത് ഓസ്‌ട്രേലിയൻ സെനറ്റർ ജസീന്ത പ്രൈസ്.നാം എല്ലാവരും ഒരൊറ്റ ജനതയാണെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊണ്ട് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും പങ്കുവെക്കപ്പെടുന്ന ദേശീയ സംസ്കാരത്തെയാണ് രാജ്യം നെഞ്ചിലേറ്റേണ്ടതെന്നും അവർ വ്യക്തമാക്കി.

തദ്ദേശീയരായ ജനവിഭാഗങ്ങൾ, ആദ്യകാല കുടിയേറ്റക്കാർ,പിൽക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മറ്റ് കമ്മ്യൂണിറ്റികൾ എന്നിവരുടെയെല്ലാം കൂട്ടായ സംഭാവനകളിലൂടെയാണ് ഇന്നത്തെ ഓസ്‌ട്രേലിയൻ സംസ്കാരം രൂപപ്പെട്ടിരിക്കുന്നത്.വിഭിന്ന സംസ്കാരങ്ങൾ പരസ്പരം ഒത്തുചേരുന്ന ഒരു വലിയ ആഘോഷമാണ് ഈ നാട്. ആ വൈവിധ്യത്തെ നാം വിലമതിക്കുകയാണ് വേണ്ടതെന്നും ജസീന്ത പ്രൈസ് ചൂണ്ടിക്കാട്ടി.

മൾട്ടികൾച്ചറലിസം എന്നത് പൂർണ്ണമായും പരാജയപ്പെട്ട ഒരു നയമാണെന്നും, രാജ്യം ഒന്നായി മുന്നോട്ട് പോകാൻ ഏക സംസ്കാരം മാത്രമാണ് പോംവഴിയെന്നുമായിരുന്നു പോളിൻ ഹാൻസന്റെ മുൻപത്തെ വിവാദ പ്രസ്താവന. ഇതിനെതിരെയാണ് ഇപ്പോൾ ഭരണതലത്തിൽ നിന്നും ശക്തമായ പ്രതികരണം ഉയർന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *