സിസിടിവി നിരീക്ഷണം സഹിക്കാനായില്ല; അമ്മായിയപ്പനെ കൊല്ലാൻ ആറു ലക്ഷത്തിന്റെ ക്വട്ടേഷൻ നൽകിയ മരുമകൾ അറസ്റ്റിൽ

കാൺപൂർ: വീടിനുള്ളിലെ സിസിടിവി ക്യാമറകൾ വഴിയുള്ള നിരന്തര നിരീക്ഷണത്തിലും ഓരോ ചെറിയ ആവശ്യങ്ങൾക്കും പണം ചോദിച്ചു വാങ്ങേണ്ടി വന്നതിലുമുള്ള കടുത്ത നീരസത്തെ തുടർന്ന് അമ്മായിയപ്പനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി മരുമകൾ. ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രമുഖ ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മിനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ വിനീത് മിനോച്ചയുടെ മരുമകൾ ശാലു, ഇവരുടെ മുൻ വീട്ടുജോലിക്കാരനായ വിശാൽ, ഇയാളുടെ കൂട്ടാളി രാജ് കിഷോർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകം നടത്തുന്നതിനായി ആറു ലക്ഷം രൂപയ്ക്കാണ് മരുമകൾ ക്വട്ടേഷൻ ഉറപ്പിച്ചത്. വീട്ടിലെ കർശനമായ നിയന്ത്രണങ്ങളും സിസിടിവി ക്യാമറകൾ വഴിയുള്ള നിരീക്ഷണവും കാരണം സ്വകാര്യത നഷ്ടപ്പെട്ടതും സാമ്പത്തിക കാര്യങ്ങളിലെ തർക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *